സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസിന്‍റെ 12-ാം പതിപ്പ് ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കളൂകളില്‍ നിന്നും 300 പരം വിദ്യാര്‍ത്ഥികളും 100ല്‍ പരം അധ്യാപകരും പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും എന്നതാണ് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രതിപാദ്യ വിഷയം. സമ്മേളനത്തിന്‍റെ ഉദ്ഘാടനം രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിക്കും. മേയര്‍ കെ.ശ്രീകുമാര്‍, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, ബോര്‍ഡ് അംഗങ്ങളായ ടി.എസ്.സ്വപ്ന, ഡോ.കെ.സതീഷ്കുമാര്‍, കെ.വി.ഗോവിന്ദന്‍, കെ.ടി.ചന്ദ്രമോഹനന്‍ എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി കുട്ടികളുടെ പ്രോജക്ട് അവതരണ മത്സരവും പ്രബന്ധാവതരണ മത്സരവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മീറ്റ് ദ സൈന്‍റിസ്റ്റ് സംവേദന പരിപാടിയില്‍ വി.എസ്സ്.എസ്സ്.സി മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി.ദത്തന്‍, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്‍റ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാര്‍, കാര്‍ഷിക കോളേജ് അസിസ്റ്റന്‍റ് പ്രൊ. ഡോ.സ്മിതാ.കെ.പി എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ചടങ്ങില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു, എം.സി.ദത്തന്‍, എ.ഡി.ജി.പി. ബി.സന്ധ്യ, ഡോ.വി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.