രാജ്യത്തിന്റെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  രാവിലെ മലപ്പുറത്ത് നടന്ന പരേഡിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സല്യൂട്ട് സ്വീകരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് റിപബ്ലിക്ക്ദിന സന്ദേശ പ്രസംഗം ആരംഭിച്ചത്. വൻജനക്കൂട്ടമായിരുന്നു പരിപാടിയിൽ സംബന്ധിക്കാൻ എത്തിയിരുന്നത്. ധീരജവാൻമാരുടെ സ്മാരകത്തിൽ പുഷ്പ ചക്രമർപ്പിച്ചാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം എം.എസ്.പി ഗ്രൗണ്ടിലെത്തിയത്. പി.ഉബൈദുള്ള എം എൽ എ, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം എന്നിവർ സംബന്ധിച്ചു.