ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ അസാപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരം ‘റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020’ സംഘടിപ്പിക്കുന്നു. ദൈന്യംദിന ജീവിതത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നൂതന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ സ്വയം പ്രശ്ന പരിഹാരത്തിനുള്ള മാനസികനില ആളുകളില്‍ ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. രണ്ട് ഘട്ടങ്ങളായാണ് ഹാക്കത്തോണ്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ പ്രാദേശിക തലത്തില്‍ പരമ്പരയായി പത്തു ഹാക്കത്തോണ്‍ മത്സരങ്ങള്‍ നടത്തും. ഓരോന്നും സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാണ് നടത്തുക. 36 മണിക്കൂര്‍ നിര്‍ത്താതെയുള്ള മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്തവരെ രണ്ടാം ഘട്ടത്തില്‍ ഒരു ടീമായി പ്രവര്‍ത്തിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ കഴിവിനെ മികച്ച രീതിയില്‍ നാടിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗപ്പെടുത്തുക എന്നത് കൂടിയാണ് ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നത്. തൃശ്ശൂരില്‍ കാര്‍ഷിക വകുപ്പിലെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് ഫെബ്രുവരി 28, 29, മാര്‍ച്ച് 1 ദിവസങ്ങളിലാണ് ഹേക്കത്തോണ്‍. മാര്‍ച്ച് 13, 14, 15 ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഹാക്കത്തോണ്‍ മത്സരവും ജില്ലയില്‍ നടക്കും. പത്തു ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുകയായി ഹാക്കത്തോണിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മാറ്റി വെക്കുന്നത്.

Reboot Kerala Hackathon 2020
Reboot Kerala Hackathon 2020