ഡിഗ്രി പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യവും സ്വന്തമാക്കണമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. മലപ്പുറം ഗവ. കോളജില്‍ പി.ജി ബ്ലോക്കിന്റെ  ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്തിന്  മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പരീക്ഷകള്‍ ഏകീകരിക്കാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കോളേജിലെ യൂനിയന്‍ ചെയര്‍മാന്‍മാര്‍ക്കും യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ലണ്ടന്‍ സന്ദര്‍ശനത്തിന് അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, നഗരസഭ അംഗം ഒ.സഹദേവന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ ദാമോദരന്‍, വൈസ് പ്രിന്‍സിപ്പല്‍ വി. സുലൈമാന്‍, പി ടി എ പ്രസിഡന്റ് കണ്ണിയന്‍ മുഹമ്മദലി, യൂനിയന്‍ ചെയര്‍മാന്‍ കെ.ടി മുഹമ്മദ് അന്‍സബ്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പികെ അബൂബക്കര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. മൊയ്തീന്‍ തോട്ടശ്ശേരി എന്നിവര്‍ സംസാരിച്ചു.