Industry on campus

‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്

സംസ്ഥാന സർക്കാറിന്റെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ “ജൻറോബോട്ടിക്സ്” എന്ന കമ്പനിയുടെ മാനുഫാക്ചറിങ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കുക എന്ന സർക്കാർ ലക്ഷ്യം ഉൾക്കൊണ്ട് പ്രാവർത്തികമാക്കിയ പദ്ധതിയാണ് ‘ജൻ റോബോട്ടിക്സ്’. പഠനത്തോടൊപ്പം എക്സ്പീരിയൻഷ്യൽ ലേണിങും പ്രധാനമാണ്. അത് ഉറപ്പുവരുത്തുന്നതാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി’.പഠിക്കുമ്പോൾ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുന്ന പദ്ധതിയാണ് ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ വിദ്യാർത്ഥികളിൽ തൊഴിൽ താൽപര്യം വർദ്ധിപ്പിക്കുക, ചെറിയ സമ്പാദ്യം ഉറപ്പുവരുത്തുക എന്നിവയാണ് സർക്കാർ ലക്ഷ്യം.സ്ഥാപനങ്ങൾക്ക് ആവശ്യമായ അഭിരുചിയുള്ള തൊഴിലാളികളെ ലഭ്യമാക്കാനും മികച്ച സ്ഥാപനങ്ങളിൽ തൊഴിൽ കണ്ടെത്താൻ വിദ്യാർത്ഥികളെ സജ്ജരാക്കാനും ഇത്തരം പദ്ധതികൾ സഹായിക്കും.
വിദ്യാർത്ഥികളുടെ മികച്ച ആശയങ്ങൾക്കൊപ്പം സർക്കാരുണ്ട്. ഇത്തരം ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി യങ്ങ്
ഇന്നവേറ്റേഴ്സ് പദ്ധതി വഴി 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപവരെ സർക്കാർ സഹായം നൽകിവരുന്നുണ്ട് . വിദ്യാർത്ഥികൾ തൊഴിൽ തേടുന്നവരിൽ നിന്ന് തൊഴിൽദായകരായി മാറണം.വിദ്യാർത്ഥികൾ തൊഴിൽ ദായകരാകുമ്പോൾ അത് സംസ്ഥാനത്തിന്റെ മികവിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും സഹായകരമാവും.