International Higher Education Conclave December 16-20: Organizing Committee formed

അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഡിസംബർ 16 മുതൽ 20 വരെ: സംഘാടകസമിതി രൂപീകരിച്ചു

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡിസംബർ 16 മുതൽ 20 വരെ നടക്കും. ആദ്യ മൂന്ന് ദിവസങ്ങൾ തിരുവനന്തപുരത്തും 19, 20 തീയതികളിൽ കൊച്ചിയിലുമായി വിവിധ വേദികളിലായാണ് കോൺക്ലേവ് നടക്കുന്നത്. അന്താരാഷ്ട വ്യക്തികളും വിദ്യാഭ്യാസവിചക്ഷണരും പങ്കെടുക്കുന്ന ചർച്ചകളും എക്സിബിഷനുകളും പരിപാടികളുടെ ഭാഗമാകും. കോൺക്ലേവിന്റെ വേദികളിലൊന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയായിരിക്കും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസ്സിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന കോൺക്ലേവിന്റെ ഏകോപനസമിതിയുടെ യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്.