ആർട്സ് & സയൻസ് കോളേജുകളിൽ ഡിഗ്രി, പിജി കോഴ്സുകളിൽ സീറ്റു വർദ്ധന

സംസ്ഥാനത്തെ ആർട്സ് & സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമിന് പരമാവധി എഴുപത് സീറ്റ് വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പരമാവധി മുപ്പത് സീറ്റ് വരെയും മാർജിനൽ ഇൻക്രീസ് അനുവദിച്ചു നൽകാൻ സർവ്വകലാശാലകൾക്ക് അനുമതി നൽകി.

കോളേജുകൾ‍ ആവശ്യപ്പെടുന്ന പ്രോഗ്രാമുകളിൽ മാത്രമാകും വർദ്ധന. സർവ്വകലാശാലകളുടെ പരിശോധനയ്ക്ക് വിധേയമായും സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയിലുമാകും ഇത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷങ്ങളിലും, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി പ്രവേശനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2022-23 അധ്യയന വർഷത്തിലും സംസ്ഥാനത്തെ മുഴുവൻ ആർട്സ് & സയൻസ് കോളേജുകളിലും ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ സീറ്റ് വർദ്ധനവിന് അനുമതി നൽകിയിരുന്നു.