Electric Autorickshaw Assembling- Sub-centres will be started in more campuses

ഇലക്ട്രിക് ഓട്ടോറിക്ഷ അസംബ്ലിംഗ്- കൂടുതൽ ക്യാമ്പസുകളിൽ ഉപകേന്ദ്രങ്ങൾ ആരംഭിക്കും

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്‌ പദ്ധതി’യിൽ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ അസംബിൾ ചെയ്യാനുള്ള ധാരണാപത്രം ഒപ്പിട്ടു. കോഴിക്കോട് ആസ്ഥാനമായ ആക്സിയോൺ വെഞ്ചേഴ്‌സുമായി ‘അസാപ്’ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടു.
വൈദ്യുതവാഹന രംഗത്തെ വളർന്നുവരുന്ന സാധ്യതകൾക്കൊത്ത് നമ്മുടെ ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സർക്കാറിന്റെ നയമാണ് ഇതുവഴി നടപ്പാക്കുന്നത്. സംസ്ഥാനത്തെ കൂടുതൽ സാങ്കേതികപഠന സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിക്കുന്നതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ മറ്റു ക്യാമ്പസുകളിലും ഉപകേന്ദ്രങ്ങൾ തുടങ്ങും.