ഉദ്യമ 1.0. പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാമ്പാടിയിൽ വച്ച് നടന്ന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കേരളസർക്കാർ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഒരു ദീർഘകാല പരിപാടിയാണ് ഇൻഡസ്ടറി അക്കാഡമിയ ഗവൺമെൻ്റ് കോൺക്ലേവ് അഥവാ ഉദ്യമ 1.0.
എൻജിനീയറിങ് പോളിടെക്നിക്ക് മേഖലകളിൽ നടത്തിവരുന്ന കോഴ്സുകളും വ്യവസായവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗ്യാപ്പ് മനസ്സിലാക്കി അതിന് പരിഹാരമാവുന്നതരത്തിൽ കരിക്കുലം പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ വ്യവസായ പ്രതിനിധികളിൽനിന്നും സ്വീകരിക്കുക, ഇൻഡസ്ട്രിറിയിൽ ആവശ്യമുള്ള സ്കില്ലുകൾ മനസ്സിലാക്കി നിലവിൽ നടത്തിവരുന്ന കോഴ്സുകളോടൊപ്പം ആഡ് ഓൺ കോഴ്സുകൾ ഡിസൈൻ ചെയ്തു പരിശീലനം നൽകുക, ഇൻ്റേൺഷിപ് പരിപാടികളിൽ അലുമിനിയുടെയും ഇൻഡസ്ട്രിയുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് ഓഗസ്റ്റ് മാസം 21 മുതൽ ആരംഭിക്കുന്ന പ്രീ -കോൺക്ലേവ് പരിപാടികൾകൊണ്ട് ലക്ഷ്യമിടുന്നത്. ഏതാണ്ട് മൂന്ന് മാസക്കാലം കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും പ്രീ -കോൺക്ലേവ് പരിപാടികൾ നടത്തപ്പെടുന്നു.
ഇതോടൊപ്പം വിവിധ ഡിബേറ്റുകൾ, കൾച്ചറൽ പരിപാടികൾ, വിദ്യാർഥികളുടെ പ്രോജക്ട് എക്സിബിഷൻ, വ്യാവസായിക ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നീ പരിപാടികളോടെ നവംബർ 13 മുതൽ 15 വരെ അന്താരാഷ്ട്ര പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാനൽ ഡിസ്കഷനോടുകൂടി അവസാനിക്കും.
തുടർപ്രവർത്തങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്കുള്ള വിഷൻ ഡോകുമെൻ്റ് തയ്യാറാക്കുക,ഇൻഡസ്ട്രി ഡിമാൻഡ് ഹൃസ്വകാല കോഴ്സുകൾ വഴി സ്കിൽ ഗ്യാപ് കുറയ്ക്കുക,കോൺക്ലേവിന്റെ പരിപാടികളും വിദഗ്ദ്ധരുടെ കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീറിന്റെ പ്രകാശനം എന്നിവയും കോൺക്ലേവിൻ്റെ ഉദ്ദേശ്യങ്ങളിൽ ഉൾപ്പെടുന്നു