ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സമഗ്രപരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച കമ്മീഷനുകൾ സമർപ്പിച്ച മൂന്ന് ഇടക്കാല റിപ്പോർട്ടുകളും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റിപ്പോർട്ടുകൾക്ക് www.kshec.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.
പ്രൊഫ. ശ്യാം. ബി. മേനോൻ ചെയർമാനായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ, പ്രൊഫ. എന്. കെ. ജയകുമാർ ചെയർമാനായ സർവ്വകലാശാലാനിയമ പരിഷ്കരണ കമ്മീഷൻ, പ്രഫ. സി ടി അരവിന്ദകുമാർ ചെയർമാനായ പരീക്ഷാപരിഷ്കരണ കമ്മീഷൻ എന്നീ കമ്മീഷനുകളാണ് ഇടക്കാല റിപ്പോർട്ടുകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ചിട്ടുള്ളത്.