എറിയാട് ശിശുവിദ്യാപോഷിണി എൽ പി സ്കൂൾ ഇനിമുതൽ സർക്കാർ തണലിൽ
സ്കൂളിന്റെ സർക്കാർ വിദ്യാലയ പ്രഖ്യാപനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു
ശതാബ്ദിയുടെ നിറവിൽ ആഘോഷങ്ങൾ അരങ്ങേറിയ എറിയാട് ശിശുവിദ്യാപോഷിണി എൽ പി സ്കൂൾ ഇനിമുതൽ സർക്കാർ തണലിൽ വിദ്യ പകരും. സ്കൂളിന്റെ സർക്കാർ വിദ്യാലയ പ്രഖ്യാപനവും ശതാബ്ദി ആഘോഷ സമാപന ചടങ്ങും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യകനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിയും പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായിമാറിയതായി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ഉയർന്ന രീതിയിലുള്ള വിദ്യാഭ്യാസം നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. എറിയാട് ശിശുവിദ്യാപോഷിണി എൽ പി സ്കൂളിനെ സർക്കാർ ഏറ്റെടുക്കുന്നതോടെ സർവ്വതലത്തിലുമുള്ള വികസനമാണ് സ്കൂൾ സാക്ഷിയാവുക.