17 crore sanctioned for Sneha Santhvanam scheme for endosulfan victims

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി .

2022-23 സാമ്പത്തിക വർഷത്തേക്കാണീ തുക. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ തുക, എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, എൻഡോസൾഫാൻ ബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് പരിചരണം നൽകുന്നവർക്ക് പ്രതിമാസ സഹായം നൽകുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, പുതുതായി കണ്ടെത്തിയ എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് പ്രതിമാസ സഹായം നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി, പുതുതായി കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് പ്രതിമാസസഹായം നൽകുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, ജീവനക്കാർക്കും മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം എന്നിങ്ങനെ വിവിധ ഘടകങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്