എൻ.സി.സി കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവൻസ് കൂട്ടി
സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തി. കഴിഞ്ഞ പത്തു വർഷത്തിനിടെ ആഹാര സാധനങ്ങൾക്കുണ്ടായ വില വർദ്ധന മൂലം നിലവിൽ കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന തുക പര്യാപ്തമല്ല. ഇതു പരിഗണിച്ചാണ് എൻ.സി.സി. കേഡറ്റുകൾക്ക് നൽകുന്ന റിഫ്രഷ്മെന്റ് അലവൻസ് വർദ്ധിപ്പിക്കുന്നത്.