earn while you learn

ഏൺ വൈൽ യൂ ലേൺ – കോളേജുകളിൽ  പുത്തൻ ഉണർവിന് ടൂറിസം ക്ലബ്ബുകൾ

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുത്തൻ ഉണർവിന് കളമൊരുങ്ങുകയാണ്.
വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് കോളേജ് ക്യാമ്പസുകളിൽ ടൂറിസം ക്ലബ്ബുകൾ ആരംഭിക്കാൻ തീരുമാനമായി.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഏൺ വൈൽ യൂ ലേൺ’ പദ്ധതിയിൽപ്പെടുത്തി ടൂറിസം ക്ലബുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 25 കോളേജുകളിൽ പദ്ധതി നടപ്പാക്കും.
ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനമാകും ക്ലബുകളുടെ പ്രധാന ചുമതല. ഓരോ ക്ലബുകൾക്ക് ഓരോ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയ്ക്കാണ് ഇപ്പോൾ ധാരണ. ശുചീകരണം തൊട്ട്, പ്രൊമോഷൻ വരെയുള്ള ചുമതലകൾ ക്ലബുകൾക്ക് വഹിക്കാനാവും.
ടൂറിസം രംഗത്ത് പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ഇത് വഴിയൊരുക്കും. വിനോദസഞ്ചാര മേഖലകളെപ്പറ്റി പൊതു അവബോധം വളർത്താനും ടൂറിസം ട്രെൻഡുകൾ പരിചയപ്പെടുത്താനും യുവതയോളം മികവ് മറ്റാരിലും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയ മേഖലകളിലേക്കും പദ്ധതി പിന്നാലെ വ്യാപിപ്പിക്കും.