കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് അദാലത്ത് സംഘാടകസമിതി രൂപീകരിച്ചു. എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വൈസ് ചെയർമാൻമാർ ആയും റവന്യൂ ഡിവിഷണൽ ഓഫീസർ എം കെ ഷാജി. കൺവീനറായും, തഹസിൽദാർ കെ ശാന്തകുമാരി കോഡിനേറ്റർ ആയും തഹസിൽദാർ കെ എം സിമീഷ് സാഹു ജോയിന്റ് കൺവീനർ ആയും ഉള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട, കൊടകര, വെള്ളാങ്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഇരിങ്ങാലക്കുട താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രവർത്തിക്കും.
ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഇരിങ്ങാലക്കുട തഹസിൽദാർ കെ ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.
മെയ് 16ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടത്തുന്ന അദാലത്തിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരും പങ്കെടുക്കും.