Administrative approval for construction of Karuvannur South Bund Road

കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നിർമ്മാണത്തിന് ഭരണാനുമതി

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തിനെയും സമീപപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ നിർമ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി.
ഇരിങ്ങാലക്കുട നഗരസഭയെയും കാട്ടൂർ, കാറളം ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ റോഡിൻ്റെ നിർമ്മാണത്തിന് 2024-25 സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. അതിൻ്റെ ഭരണാനുമതിയാണ് ലഭ്യമായിരിക്കുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കി നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കും.