കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിങ് കോളജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ
കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിങ് കോളജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ ബി എ അക്രഡിറ്റേഷൻ ലഭിച്ചു. സിവിൽ എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നീ പ്രോഗ്രാമുകൾക്കാണ് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുവാൻ ഉത്തരവാദിത്വമുള്ള കേന്ദ്ര സർക്കാർ സ്ഥാപനമാണ് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻ.ബി.എ). രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സപനങ്ങളുടെ അക്കാദമിക് മികവും സാങ്കേതിക സൗകര്യങ്ങളും നേരിട്ടു പരിശോധിച്ചാണ് അക്രഡിറ്റേഷൻ നൽകുന്നത്. ഇതോടുകൂടി എൽ.ബി.എസ് സെന്ററിന് കീഴിലെ രണ്ടു എഞ്ചിനീയറിങ് കോളജുകളും എൻ.ബി.എ അക്രഡിറ്റേഷൻ യോഗ്യത നേടി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജിൽ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്മെന്റാണ് ലഭിച്ചു വരുന്നത്.