“കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്ക്വിറ്റി” (KIGE)യുടെയും ഉന്നത വിദ്യാഭ്യാസ ശിൽപ്പശാല

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രമായ
“കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്ക്വിറ്റി” (KIGE)യുടെയും ഉന്നത വിദ്യാഭ്യാസ ശിൽപ്പശാലയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനുമായി 2024-2025 വർഷത്തെ ബജറ്റിൽ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് മികവിന്റെ കേന്ദ്രങ്ങൾ. കേരള സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ വർഷം ആരംഭിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നാണ് കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്ക്വിറ്റി. കേരള സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ സാമൂഹ്യശാസ്ത്ര മേഖലയിൽ സ്വയംഭരണ സ്‌ഥാപനമായി വിഭാവനം ചെയ്ത‌ിരിക്കുന്ന പ്രസ്‌തുത ഇൻസ്റ്റ‌ിറ്റ്യൂട്ട് ഇന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ
ആരംഭി ച്ചിരിക്കുകയാണ്.
ഗവേഷണവും വിദ്യാഭ്യാസവും വഴി ലിംഗനീതിയ്ക്കു വേണ്ടി പ്രയത്‌നിക്കുക, അക്കാദമികവും സാമൂഹികവുമായ മേഖലകളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങൾ.
ഇതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നോട്ട് വെയ്ക്കുന്ന നൂതന കാഴ്‌ചപ്പാടുകൾ വിശകലനം ചെയ്യുന്നതിന് ‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന കാഴ്‌ചപ്പാടിനുള്ള കേരള മാതൃക’ എന്ന ശീർഷകത്തിൽ ഒരു ഏകദിന ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്.