കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് പ്രഥമ റാങ്കുകൾ
എൻ ഐ ആർ എഫ് മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (Kerala Institutional Ranking Framework-KIRF) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ – കേരള റാങ്കിംഗ് 2024 – ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായമാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച സംവിധാനമാണിത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിംഗ് സംവിധാനത്തിന് തുടക്കമിടുന്നത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ ഐ ആർ എഫ്) ഉന്നതവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആരംഭിച്ചത്. ദേശീയതലത്തിലുള്ള എൻ ഐ ആർ എഫ് മാതൃകയുടെ ചുവടു പിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കെ ഐ ആർ എഫ് തയ്യാറാക്കിയിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്.
സർവ്വകലാശാലകളും കോളേജുകളും ഉൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെ ഐ ആർ എഫ് പ്രഥമറാങ്കിംഗിൽ പങ്കെടുത്തത്.
പന്ത്രണ്ട് വിവിധ വിഭാഗങ്ങളിലായി ലഭിച്ച എൻട്രികളുടെ വിശദവിവരം ഇങ്ങനെയാണ്:
1 University 10
2 College 216
3 Engineering 72
4 Management 7
5 Architecture 6
6 Medical 10
7 Dental 8
8 Pharmacy 6
9 Nursing 29
10 Law 3
11 Teacher Education 72
12 Agriculture and Allied Sectors 9
Total 449
റാങ്കിംഗ് മാനദണ്ഡങ്ങൾ
എൻ ഐ ആർ എഫ് മാനദണ്ഡങ്ങൾക്ക് പുറമേ, സയന്റിഫിക് ടെമ്പറും സെക്യുലർ ഔട്ട്ലുക്കും സംബന്ധിച്ച മാനദണ്ഡങ്ങൾ കൂടി കെ ഐ ആർ എഫ് റാങ്കിംഗിൽ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രാദേശിക വൈവിദ്ധ്യം (Regional Diversity ), ഒന്നാംതലമുറ പഠിതാവ് (First Generation Learner), സാമൂഹ്യ ഉൾച്ചേർക്കൽ (Social Inclusiveness), ഹരിതസാങ്കേതികവിദ്യ (Green Technology) എന്നിവയും മാനദണ്ഡങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ ഐ ആർ എഫിൽ നിലവിലുള്ള Perception എന്ന മാനദണ്ഡം ഒഴിവാക്കിയിട്ടുമുണ്ട്.
ഇങ്ങനെ, കെ ഐ ആർ എഫ് റാങ്കിങ്ങിന് സ്വീകരിച്ച മാനദണ്ഡങ്ങൾ ഇവയാണ്:
1. ടീച്ചിംഗ് ലേണിംഗ് ആൻഡ് റിസോഴ്സസ് (30 വെയിറ്റേജ്)
2. നോളജ് ഡിസിമിനേഷൻ ആൻഡ് റിസർച്ച് എക്സലൻസ് (30 വെയിറ്റേജ്)
3. ഗ്രാജുവേഷൻ ഔട്ട്കം (20 വെയിറ്റേജ്)
4. ഔട്ട് റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റി (10 വെയിറ്റേജ്)
5. സയന്റിഫിക് ടെമ്പർ ആൻഡ് സെക്യുലർ ഔട്ട്ലുക്ക് (10 വെയിറ്റേജ്)
രീതിശാസ്ത്രം (Methodolgy)
പ്രൈമറി ഡേറ്റയും സെക്കന്ററി ഡേറ്റയും ഉപയോഗിച്ചു. ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഡേറ്റ ശേഖരിച്ചത്. സ്ഥാപനങ്ങൾ സമർപ്പിച്ച ഡേറ്റ ബന്ധിച്ച് വിശദീകരണങ്ങളും ഡോക്യുമെന്ററി തെളിവുകളും ആവശ്യപ്പെട്ടു. CSIR, NIScPR തുടങ്ങിയ ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്തി. പേറ്റന്റുകൾ സംബന്ധിച്ച പരിശോധനയ്ക്ക് ഇന്ത്യൻ പേറ്റന്റ് അഡ്വാൻസ് സെർച്ച്സിസ്റ്റം (InPass) സേവനം പ്രയോജനപ്പെടുത്തി.
കേരള റാങ്കിംഗ് 2024 വിശദാംശങ്ങൾ
സർവ്വകലാശാലകൾ
കെ ഐ ആർ എഫ് റാങ്കിങ്ങിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകളാണ് റാങ്ക് ചെയ്തിട്ടുള്ളത്. സർവ്വകലാശാലകളും റാങ്കും ഇങ്ങനെയാണ്:
Cochin University of Science and Technology 1
University of Kerala 2
Mahatma Gandhi University 3
Kerala Veterinary and Animal Sciences University 4
University of Calicut 5
Kannur University 6
Kerala Agricultural University 7
Kerala University of Fisheries and Ocean Studies 8
Sree Sankaracharya University of Sanskrit, Kalady 9
The National University of Advanced Legal Studies (NUALS) 10
ആർട്സ്& സയൻസ് കോളേജ്
216 ആർട്സ്& സയൻസ് കോളേജുകളാണ് കെ ഐ ആർ എഫ് റാങ്കിങ്ങിന് ഡേറ്റ സമർപ്പിച്ചത്. ഇവയിൽ ആദ്യത്തെ നൂറ് സ്ഥാപനങ്ങളെയാണ് റാങ്ക് ചെയ്തത്. 101 മുതൽ 150 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി. കോളേജുകളും റാങ്കും ചുവടെ:
University College, Thiruvananthapuram 1
Rajagiri College of Social Sciences (Autonomous), Ernakulam 2
St. Teresa’s College (Autonomous), Ernakulam 3
St. Joseph’s College (Autonomous), Devagiri, Kozhikode 4
St Berchmans College, Changanacherry, Kottayam 5
Vimala College (Autonomous), Thrissur 6
St. Josephs College, Irinjalakuda 7
Mar Athanasius College(Autonomous), Kothamangalam 8
CMS College (Autonomous), Kottayam 9
Maharaja’s College, Ernakulam 10
എഞ്ചിനീയറിംഗ് കോളേജ്
72 എഞ്ചിനീയറിംഗ് കോളേജുകളാണ് റാങ്കിംഗിൽ പങ്കെടുത്തത്. ഇവയിൽ അമ്പത് സ്ഥാപനങ്ങളെ റാങ്ക്ചെയ്തു. 51 മുതൽ 65 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി. കോളേജുകളും റാങ്കും ചുവടെ:
College of Engineering Trivandrum 1
Government Engineering College, Thrissur 2
TKM College of Engineering, Kollam 3
Rajagiri School of Engineering &Technology (Autonomous), Ernakulam 4
Mar Athanasius College of Engineering Kothamangalam 5
Saintgits College of Engineering, Kottayam 6
NSS College of Engineering, Palakkad 7
Federal Institute of Science and Technology (FISAT), Ernakulam 8
Amal Jyothi College of Engineering, Kottayam 9
St. Joseph’s College of Engineering and Technology, Palai 10
ടീച്ചർ എജ്യൂക്കേഷൻ കോളേജ്
എൻ ഐ ആർ എഫ് റാങ്കിംഗിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ടീച്ചർ എജ്യൂക്കേഷൻ കോളേജുകൾ കെ ഐ ആർ എഫ് റാങ്കിങ്ങിൽ ഉൾപ്പെടുത്തി. ടീച്ചർഎജ്യുക്കേഷൻ വിഭാഗത്തിൽ 72 കോളേജുകളാണ് ഡേറ്റ സമർപ്പിച്ചത്. അവയിൽ ഒന്നു മുതൽ 10 വരെയുള്ളറാങ്ക് പട്ടികയും 11 മുതൽ 38 വരെയുള്ള ബാൻഡ് പട്ടികയും തയ്യാറാക്കി.
Government College of Teacher Education, Kozhikode 1
Farook Training College, Kozhikode 2
P K M College of Education, Madampam, Kannur 3
St Joseph College of Teacher Education for Women, Ernakulam 4
Sree Narayana Training College, Thiruvananthapuram 5
St. Thomas College of Teacher Education, Pala, Kottayam 6
Karmela Rani Training College, Kollam 7
S N M Training College, Moothakunnam, Ernakulam 8
TitusIi Teachers College, Tiruvalla, Pathanamthitta 9
National College for Teacher Education, Ernakulam 10
നേഴ്സിംഗ് കോളേജ്
29 നേഴ്സിംഗ് കോളേജുകളാണ് ഡേറ്റ സമർപ്പിച്ചത്. ഒരു കോളേജിനെ മാത്രമാണ് (ഗവമെന്റ് നേഴ്സിംഗ് കോളേജജ്, തിരുവനന്തപുരം) റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടു മുതൽ പത്തു വരെയുള്ള കോളേജുകളുടെ ബാൻഡ് പട്ടികയും തയ്യാറാക്കി.
Government College of Nursing Thiruvananthapuram 1
അഗ്രികൾച്ചറൽ & അലൈഡ് കോളേജ്
College of Veterinary & Animal Sciences, Pookode, Wayanad 1
College of Veterinary and Animal Sciences Mannuthy, Thrissur 2
College of Forestry, Thrissur 3
College of Agriculture Vellayani, Thiruvananthapuram 4
College of Agriculture, Vellanikkara, Thrissur 5
കേരള റാങ്കിംഗ് 2024 സംബന്ധിച്ച് വിശദാംശങ്ങൾ ഉന്നതവിദ്യാഭ്യാസ കൗൺസിൽ കെ ഐ ആർ എഫിന് മാത്രമായി തയ്യാറാക്കിയ വെബ്സൈറ്റിൽ (www.kirf.kshec.org) ലഭ്യമാണ്.