കേസരി ആർട്‌സ് & സയൻസ് സ്വാശ്രയ കോളേജ് ഇനിമുതൽ കേസരി ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജ്, വടക്കൻ പറവൂർ
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ പ്രവർത്തിച്ച് വന്നിരുന്നു കേസരി ആർട്‌സ് & സയൻസ് സ്വാശ്രയ കോളേജ് സർക്കാർ ഏറ്റെടുത്തതിന്റെ ഭാഗമായി ഇനിമുതൽ കേസരി ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജ്, വടക്കൻ പറവൂർ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കും: മൂന്ന് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും അനുമതി
➖➖➖➖➖➖➖➖➖➖
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എറണാകുളം ജില്ലയിലെ വടക്കൻ പറവൂരരിൽ പ്രവർത്തിച്ചു വന്നിരുന്നു കേസരി ആർട്‌സ് & സയൻസ് സ്വാശ്രയ കോളേജ് സർക്കാർ ഏറ്റെടുത്തതിന്റെ ഭാഗമായി ഇനിമുതൽ കേസരി ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജ്, വടക്കൻ പറവൂർ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കും. മൂന്ന് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ പ്രവർത്തിച്ചിരുന്ന സ്വാശ്രയ കോളേജായ കേസരി ആർട്‌സ് & സയൻസ് കോളേജ് 19/01/2021 ലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ ഏറ്റെടുത്തിരുന്നു. പ്രസ്തുത കോളേജിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കുകയുണ്ടായി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ലഭ്യമാക്കിയ പ്രൊപ്പോസൽ സർക്കാർ വിശദമായി പരിശോധിച്ച് കേസരി ഗവ. ആർട്‌സ് & സയൻസ് കോളേജ്, വടക്കൻ പറവൂർ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നതിന് അനുമതി നൽകുകയായിരുന്നു.
B.Com (Hons.) with specialization in Finance and Taxation & Logistics Management, B.Sc (Hons.) Cyber Forensic with Specialization in Network Security & Operating System Architecture, B.A (Hons.) Journalism & Mass Communication എന്നീ മൂന്ന് പുതിയ കോഴ്‌സുകളോടെ 2025-26 അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.