Chief Ministers Nava Kerala Post Doctoral Fellowship

ചീഫ് മിനിസ്റ്റേഴ്സ് നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്

ആമുഖം
……………

സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്സ് നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായി. ഫെലോഷിപ്പുകള്‍ മെയ് 18ന് മുഖ്യമന്ത്രി വിതരണം ചെയ്യും.

സാമൂഹ്യ, സാമ്പത്തിക, കാര്‍ഷിക, വ്യവസായിക മേഖലകളിലെ വിവിധ, നൂതനങ്ങളായ, സംസ്ഥാനത്തിന്റെ റീബിൽഡ്‌ കേരള പദ്ധതിയുമായി സംയോജിപ്പിച്ചുള്ള വികസനപുരോഗതിക്ക് ആക്കം കൂട്ടുന്ന, ഗവേഷണ ആശയങ്ങൾ ആണ് ഇതിലൂടെ പ്രോത്സാഹിപ്പിക്കുക.

വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഗവേഷക പ്രതിഭകളിൽ ഏറ്റവും പ്രഗത്ഭരായ, നൂതനമായ ഗവേഷണ ആശയങ്ങൾ പ്രൊജെക്ടുകളായി നൽകിയ അപേക്ഷകരിൽനിന്നുമുള്ള 77 പ്രതിഭകളെയാണ് ഫെലോഷിപ്പിന് തിരഞ്ഞെടുത്തിട്ടുള്ളത്.

മുഴുവൻ സമയ ഗവേഷണത്തിനായി ഒന്നാം വർഷം 50,000 രൂപയും രണ്ടാം വർഷം 1,00,000 രൂപയും ആണ് ഫെലോഷിപ്പ് നല്‍കുക. രണ്ടുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. അത്യാവശ്യമെങ്കിൽ പരമാവധി ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നൽകും.

വിവിധ വിഷയങ്ങളിൽ ഫെല്ലോഷിപ്പ് നൽകുന്നവരുടെ ആകെ എണ്ണം
…………………………………………………………………..

1 ലൈഫ് സയൻസ് 21
2 കെമിക്കൽ സയൻസ് 10
3 മെറ്റീരിയൽ സയൻസ് 7
4 പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, ഹ്യുമാനിറ്റീസ് & ലിബറൽ ആർട്സ് 5
5 സാമ്പത്തിക പഠനങ്ങൾ 5
6 കൃഷിയും പരിസ്ഥിതി ശാസ്ത്രവും 7
7 കാലാവസ്ഥാ വ്യതിയാനവും ഭൂമിശാസ്ത്ര പഠനങ്ങളും 8
8 മെഡിക്കൽ സയൻസ് 2
9 കൊമേഴ്സ് & മാനേജ്മെന്റ് സ്റ്റഡീസ് 6
10 ഡിജിറ്റൽ ടെക്നോളജി & എഞ്ചിനീയറിംഗ് 6

ആകെ 77

യോഗ്യത മാനദണ്ഡങ്ങള്‍
………………………………………..

അപേക്ഷകന്‍ ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ ഗവേഷണ ബിരുദം (പിഎച്ച്ഡി ) ഉള്ള കേരളീയരായിരിക്കണമെന്നതായിരുന്നു അടിസ്ഥാന യോഗ്യത. അതേസമയം കേരളത്തിലെ സര്‍വ്വകലാശാലാ/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരളത്തിനെ സംബന്ധിച്ച വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന മലയാളികള്‍ അല്ലാത്തവര്‍ക്കും അപേക്ഷിക്കാൻ അവസരം നൽകി. 40 വയസ്സിൽ താഴെയുള്ളവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യരായ അപേക്ഷകര്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയില്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്ന അംഗീകൃത ഗവേഷണ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാല/സെന്‍റര്‍/സ്കൂള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്റെ മേധാവിയുടെ സമ്മതപത്രം എന്നിവ അപേക്ഷയുടെ കൂടെ സമര്‍പ്പിക്കൽ നിർബന്ധമാക്കി. അപേക്ഷകനെ സംബന്ധിച്ച ലഘുവിവരണവും (ബയോഡാറ്റ) വാങ്ങിച്ചു.

ഗവേഷണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
……………………………………………………………..

ഗവേഷണ വിഷയത്തിന്റെ സംഗ്രഹം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.

സര്‍വ്വകലാശാലാവകുപ്പുകള്‍/ സ്കൂളുകള്‍/ സെന്‍ററുകള്‍/ അംഗീകൃത ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പി.ഡി.എഫ്. രജിസ്ട്രേഷന്‍ അനുവദിക്കുക. ആശുപത്രികള്‍, വ്യവസായങ്ങള്‍, സാങ്കേതിക കേന്ദ്രങ്ങള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് ഗവേഷണം നടത്താം.

ഗവേഷണവുമായി ബന്ധപ്പെട്ട ലാബുകളും മറ്റു സ്ഥാപിക്കുന്നതിനായി 50,000 രൂപ അധികമായി നല്‍കുന്നതാണ്.

സംസ്ഥാനത്തിന്റെ പുരോഗതിക്കാവശ്യമായ താഴെപ്പറയുന്ന മേഖലകള്‍ക്കാണ് ഗവേഷണത്തിൽ മുന്‍ഗണന :

● ആയുര്‍വേദത്തിന്‍റെയും ജൈവവൈവിദ്ധ്യത്തിന്‍റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ബയോ ഇന്‍ഫോമാറ്റിക്സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോപ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെല്‍ ആന്‍റ് മോളിക്യുലാര്‍ ബയോളജി, സിസ്റ്റംസ് ബയോളജി, ബയോടെക്നോളജി എന്നീ മേഖലകളിലെ ഫെലോഷിപ്പ്.

● റബ്ബറിന്‍റെയും മറ്റ് വാണിജ്യ വിളകളുടെയും പശ്ചാത്തലത്തില്‍ പോളിമര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയാണ് മറ്റൊരു മുന്‍ഗണനാ മേഖല. ബാംബൂ, കയര്‍, വുഡ് തുടങ്ങിയവയുടെ കമ്പോസിറ്റുകള്‍ക്കു കൂടി ഈ മേഖലയില്‍ മുന്‍ഗണന.

● സൈബര്‍ ഫിസിക്കല്‍ ഡിജിറ്റല്‍ ടെക്നോളജികളിലുള്ള കുതിച്ചു ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോര്‍ട്ടിക്സ്, ബ്ലോക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിങ്ക്സ്, മെഷീന്‍ ലേണിംഗ്, ബിക് ഡാറ്റാ അനലിറ്റിക്സ്, ഗെയിംമിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വിര്‍ച്ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്പെഷ്യല്‍ സിസ്റ്റംസ്, ക്വാണ്ടം ടെക്നോളജി ആന്‍റ് ആപ്ലിക്കേഷന്‍സ്, സ്പെയ്സ് ടെക്നോളജീസ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ.

● ജനറ്റിക്സ്, ജീനോമിക്സ് തുടങ്ങിയ ശാസ്ത്ര ശാഖകളില്‍ ഉണ്ടായിട്ടുള്ള കുതിച്ച് ചാട്ടങ്ങളെ അടിസ്ഥാനമാക്കി ജനറ്റിക്സ് മെഡിസിന്‍, സ്റ്റെംസെല്‍ ബയോളജി, മെഡിക്കല്‍ ഇമേജിംഗ്, ബയോമെഡിക്കല്‍ ഫോട്ടോണിക്സ്, മെഡിക്കല്‍ ഡിവൈസസ് ആന്‍റ് മോഡലിംഗ്, ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്‍റര്‍ഫേസ്, ജീനോമിക്സ് ഇന്‍ മെഡിസിന്‍, സോഷ്യല്‍ മെഡിസിന്‍ പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്ത് സയന്‍സസ് ആന്‍റ് ടെക്നോളജീസ്.

● നാശോന്മുഖമായികൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം സാധ്യതകള്‍ക്കായുള്ള അന്വേഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ എനര്‍ജി സ്റ്റോറേജ്, ഫ്യൂവല്‍ സെല്‍സ്, ഇ മൊബിലിറ്റി, ബാറ്ററി ടെക്നോളജീസ്, ഫോട്ടോ വോള്‍ട്ടേജ്, സോളാര്‍ തെര്‍മല്‍, ബയോഎനര്‍ജി മോഡലിംഗ്, ബയോ മാസ് റീസൈക്കളിംഗ്.

● കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയന്‍സ് ആന്‍റ് ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ്, ലാന്‍റ് ആന്‍റ് വാട്ടര്‍ മാനേജ്മെന്‍റ്, അഗ്രികള്‍ച്ചര്‍ സയന്‍സസ്, വെറ്റേറിനറി, ഫിഷറീസ്, ഓര്‍ഗാനിക് ഫാമിംഗ്, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍ ഡ്രോണ്‍സ്.

● കാലാവസ്ഥ വ്യതിയാനത്തിന്‍റെ വെല്ലുവിളികള്‍ നേരിടുന്നതിന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ഹൗസിംഗ് ട്രാന്‍സ്ഫോര്‍ട്ട് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, കാലാവസ്ഥ വ്യതിയാനം, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കാര്‍ബണ്‍ ഫുട്പ്രിന്‍റിംഗ്, ഹൈഡ്രോളജിക്കല്‍ മോഡലിംഗ്, ലാന്‍റ് സ്ലൈഡ് പ്രെഡിക്ഷന്‍, ഡീസാസ്റ്റര്‍ ഫോര്‍കാസ്റ്റിംഗ്, വേസ്റ്റ് റീസൈക്ലിംഗ്, മലീനീകരണ നിയന്ത്രണം.

● ഇന്നവേഷന്‍ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇന്നവേഷന്‍ ഇക്കോസിസ്റ്റം, ഇന്നവേഷന്‍ സ്റ്റഡീസ്, ഫ്രൂഗല്‍ ഇന്നവേഷന്‍, ഇന്നവേഷന്‍ മെത്തഡോളജീസ്

● കേരളത്തിന്‍റെ തനത് സംസ്കാരം, കേരള സമൂഹത്തിലെ തുല്യത, കെട്ടുറപ്പ് എന്നിവ ഊട്ടിയുറപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ആര്‍ക്കിയോളജി ആന്‍റ് മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസ്, മൈഗ്രേഷന്‍ സ്റ്റഡീസ്, കല, ചരിത്രം, ഭാഷാ, സാമൂഹ്യശാസ്ത്രങ്ങള്‍, പരിസ്ഥിതി നിയമങ്ങള്‍, ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍, കേരള സമ്പദ്ഘടനയുടെ എക്കണോമെട്രിക് മോഡലിംഗ്, കേരളത്തിലെ കോ-ഓപ്പറേറ്റീവ് മേഖലയുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഫിന്‍ടെക് അടക്കമുള്ള പുത്തന്‍ സാങ്കേതിക വിദ്യകളുടെ പ്രയോഗം തുടങ്ങിയവ.

തിരഞ്ഞെടുപ്പ് പ്രക്രിയ
………………………………

പത്ത് പ്രധാന വിഷയങ്ങളിലായാണ് അപേക്ഷകൾ പരിഗണിച്ചിട്ടുള്ളത്. ഓരോ വിഭാഗങ്ങളിലും ലഭിച്ച അപേക്ഷകൾ പ്രാഥമിക യോഗ്യതയുടെ പരിശോധന പൂർത്തിയാക്കിയു ശേഷം അർഹരായ അപേക്ഷകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനായി അതാതു വിഷയങ്ങളിൽ പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെയും അക്കാദമിക്കുകളുടെയും സെലക്ഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

പത്ത് വിഷയ മേഖലകളിലെ വിദഗ്ദ്ധരുടെ പാനലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരെ, ഇന്റർവ്യൂവിനു ക്ഷണിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അന്തിമ സെലക്ഷൻ നടത്തിയ ശുപാർശയോടെയുള്ള പട്ടിക ഉന്നത വിദ്യാഭ്യാസ കൗൺസിലിനു സമർപ്പിക്കുകയും ചെയ്തു. ഉദ്യോഗാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റിംഗ് ഉൾപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷമായിരുന്നു ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖം.

2021 ഒക്ടോബറിൽ തിരഞ്ഞെടുക്കൽ പ്രക്രിയ തുടക്കം കുറിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 നവംബർ 15 ആയിരുന്നു. അപേക്ഷകൾ സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പ് നടപടികൾ കൈകാര്യം ചെയ്യുന്നതിനുമായി പ്രത്യേക പോർട്ടൽ സൗകര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരുക്കി.

● ഓൺലൈൻ സമർപ്പണത്തിലൂടെ ലഭിച്ച യോഗ്യതയുള്ള അപേക്ഷകളുടെ അന്തിമ എണ്ണം 860 ആണ്. (10 വിഷയ മേഖലകളിലായി)

● ലൈഫ് സയൻസസ് വിഭാഗത്തിലും ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിലുമാണ് ഏറ്റവും അപേക്ഷകൾ ലഭിച്ചത്.

● ഏറ്റവും കുറവ് അപേക്ഷകൾ മെഡിക്കൽ സയൻസസ് മേഖലയിലാണ്.

● അപേക്ഷകരിൽ 67 ശതമാനം സ്ത്രീകളാണ്

● ഏറ്റവും കൂടുതൽ അപേക്ഷകർ 30- 35 വയസ് പ്രായമുള്ള വിഭാഗത്തിൽ പെട്ടവരാണ് (45%).

● അപേക്ഷകരിൽ 32% പേർ 36-നും 40-നും ഇടയിൽ പ്രായമുള്ളവരും 9% മാത്രം 30-ൽ താഴെയുള്ളവരുമാണ്.

● 41-45 പ്രായപരിധിയിൽ ഉള്ളവരാണ് അപേക്ഷകരിൽ 14 ശതമാനത്തോളം.

● മൊത്തം അപേക്ഷകരിൽ 147 പേർ പ്രായപരിധിയിൽ ഇളവ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

● ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ് (190), ഏറ്റവും കുറവ് വയനാട് , ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നാണ്.

● അപേക്ഷകരിൽ ഭൂരിഭാഗവും അടുത്തിടെ ഡോക്ടറൽ ബിരുദം നേടിയവരാണ് (229 അപേക്ഷകർ 2021-ൽ, 135 അപേക്ഷകർ 2019-ലും 131 അപേക്ഷകർ 2020-ലും) ലഭിച്ചു.

● ആകെയുള്ളതിൽ 563 അപേക്ഷകർ കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന ഡോക്ടറൽ ബിരുദമുള്ളവരാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ അപേക്ഷകർ കേരള സർവകലാശാലയിൽ നിന്നാണ്.

● 10 വിഷയ മേഖലകൾകായിൽ പ്രഗത്ഭർ ഉൾപ്പെടുന്ന സെക്ഷൻ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. (അതിന്റെ വിശദാംശങ്ങൾ താഴെ)

ഓരോ അപേക്ഷയുടെയും യോഗ്യതകൾ വിലയിരുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കാൻ മൂന്ന് മാനദണ്ഡങ്ങളെയാണ് അടിസ്ഥാനമാക്കിയത്.

ഒന്ന്. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, ഗവേഷണ അഭിരുചി, ലഭിച്ച അവാർഡുകൾ എന്നിവയുടെ വിശദാംശങ്ങൾ.
രണ്ട്. ഗവേഷണ ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ
മൂന്ന്. റീബിൽഡ് കേരള തീമിന്റെ പശ്ചാത്തലത്തിൽ വിഷയത്തിന്റെ പ്രസക്തിയും പ്രൊജക്റ്റ് റിപ്പോർട്ടിന്റെ ഇന്റർ ഡിസിപ്ലിനറി സ്വഭാവവും.

വിഷയ വിദഗ്ധരുടെ വി ശദാംശങ്ങൾ
…………………………………………………………..

പത്ത് വിഷയ മേഖലകളിലായി വിദഗ്ധ സമിതികൾ ശുപാർശ ചെയ്ത 77 പേരുടെ ലിസ്റ്റാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിലേക്ക് ശുപാർശയോടെ സമർപ്പിച്ചത്. സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള താഴെപ്പറയുന്ന ദേശീയ പ്രശസ്തരായ പണ്ഡിതർ ഉൾപ്പെട്ടതായിരുന്നു സമിതികൾ.

1. ഏരിയ: കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്

ഡോ. സജി ഗോപിനാഥ് വൈസ് ചാൻസലർ ഡിജിറ്റൽ യൂണിവേഴ്സിറ്റി & ചെയർ പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെന്റ് കോഴിക്കോട് (ചെയർമാൻ)

2. ഏരിയ: ഡിജിറ്റൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്

ഗംഗൻ പ്രതാപ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആക്ടിംഗ് ഡയറക്ടർ പ്രൊഫ
സാങ്കേതികവിദ്യ (ചെയർമാൻ)

3. ഏരിയ: കാലാവസ്ഥാ വ്യതിയാനവും ഭൂമിശാസ്ത്ര പഠനവും

ഡോ. സി.പി. രാജേന്ദ്രൻ മുൻ പ്രൊഫസർ, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ഐഐഎസ്‌സി ബാംഗ്ലൂർ
(ചെയർമാൻ)

4. ഏരിയ: കെമിക്കൽ സയൻസ്

സുരേഷ് ദാസ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ
സാങ്കേതികവിദ്യയും പരിസ്ഥിതിയും. (ചെയർമാൻ)

5. ഏരിയ: ലൈഫ് സയൻസ്

പ്രൊഫ.എച്ച്.എ. രംഗനാഥൻ (ചെയർമാൻ), വിസിറ്റിംഗ് പ്രൊഫസർ, സെന്റർ ഫോർ ഹ്യൂമൻ ജനറ്റിക്സ്,
ബാംഗ്ലൂർ, വിശിഷ്ട പ്രൊഫസർ (ജീവിതകാലം), മൈസൂർ സർവകലാശാല; മുൻ ഡയറക്ടർ,
ദേശീയ വിലയിരുത്തൽ & അക്രഡിറ്റേഷൻ കൗൺസിൽ (NAAC) (2008 -2013) ; മുൻ വൈസ്
ചാൻസലർ, ബാംഗ്ലൂർ യൂണിവേഴ്സിറ്റി (2006-2008)

6. മേഖല: സാമ്പത്തിക പഠനം

പ്രൊഫ. സി.പി ചന്ദ്രശേഖർ: സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗ്, സ്കൂൾ ഓഫ് സോഷ്യൽ
സയൻസസ് ജെ എൻ യു (ചെയർമാൻ)

7. മേഖല: കൃഷിയും പരിസ്ഥിതി ശാസ്ത്രവും

വി എസ് വിജയൻ (ചെയർമാൻ), സലിം അലി ഫൗണ്ടേഷൻ ഓണററി ചെയർമാൻ പ്രൊഫ

8. ഏരിയ: പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, ഹ്യുമാനിറ്റീസ്, ലിബറൽ ആർട്സ്

പ്രൊഫ. കേശവൻ വെളുത്താട്ട് (റിട്ട.) ഡൽഹി യൂണിവേഴ്സിറ്റി (ചെയർമാൻ)

9. മെഡിക്കൽ സയൻസ്

ചെയർപേഴ്സൺ: പ്രൊഫ. ഡോ. വലിയതാൻ (നാഷണൽ റിസർച്ച് പ്രൊഫസർ, മണിപ്പാൽ)

10. മെറ്റീരിയൽ സയൻസ്

ചെയർപേഴ്‌സൺ: ശരത് അനന്തമൂർത്തി ഫിസിക്‌സ് വിഭാഗം പ്രൊഫ
ഹൈദരാബാദ് യുട്ടി