ജീവചരിത്രം
ഡോ. ആര്‍. ബിന്ദു
നിയമസഭ മണ്ഡലം : ഇരിങ്ങാലക്കുട
വകുപ്പുകള്‍ : ഉന്നതവിദ്യഭ്യാസം, സാമൂഹ്യക്ഷേമം
എൻ രാധാകൃഷ്‌ണന്റെയും കെ കെ ശാന്തകുമാരിയുടെയും മകളായി 1967 മെയ് 31നു കൊടുങ്ങല്ലൂരിൽ ജനിച്ചു. കേരള വർമ്മ കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയും വൈസ് പ്രിൻസിപ്പാളുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി, എഴുത്തുകാരി. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്തു വന്നു. പതിനെട്ടു വയസ്സിൽ വിദ്യാർത്ഥിപ്രതിനിധിയായും, പിന്നീട് അധ്യാപികയായിരിക്കെ കാലിക്കറ്റ് സർവ്വകലാശാലാ സിണ്ടിക്കേറ്റിൽ അംഗം. കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലും അക്കാദമിക് കൗൺസിലിലും അംഗമായിരുന്നു. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിലും ജവഹർലാൽനെഹ്‌റു സർവ്വകലാശാലയിലും കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിലും പഠന-ഗവേഷണങ്ങൾ. ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്നാം റാങ്കോടെ എംഎയും, തുടർന്ന് എംഫിലും (Marxist Literary Criticism and Semiotics: An Inquiry into Meaning and Ideology) പിഎച്ച്ഡിയും ((Destabilizing Patriarchal Discursive Practices: Subversion and Revision in Angela Carter’s Fiction)നേടി. വായനയും സിനിമയും നാടകവും ഇഷ്‌ടവിനോദങ്ങൾ. പത്തുവർഷം ഭരതനാട്യവും, കലാനിലയം രാഘവന്റെ ശിഷ്യയായി പതിമൂന്നുവർഷം കഥകളിയും പരിശീലിച്ചു. എ വിജയരാഘവനാണ് ജീവിതപങ്കാളി. മകൻ ഹരികൃഷ്‌ണൻ അഭിഭാഷകനാണ്.
രാഷ്ട്രിയ ജീവിതം
രണ്ടുതവണ തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിതാ മേയർ. ആദ്യ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ അഡ്വൈസറി ബോർഡ് അംഗം.എകെപിസിടിഎ മുൻ സംസ്ഥാന പ്രവർത്തകസമിതി അംഗം, കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗമായിരുന്നു. ദേശീയ സാക്ഷരതാമിഷൻ സംസ്ഥാന റിസോഴ്സ് സെന്റർ അംഗമായും പ്രവർത്തിച്ചു.
പദവികള്‍
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രനിർവാഹകസമിതി അംഗം
സിപിഐഎം തൃശൂർ ജില്ലാകമ്മിറ്റി അംഗം.
കേരള നിയമസഭയിൽ ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി