ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷാ സമയത്ത് പ്രമേഹ നിയന്ത്രണ സാധനങ്ങൾ കൈവശം വയ്ക്കാം
ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്‌ലറ്റ്, ചോക്ലേറ്റ്, പഴങ്ങൾ, സ്‌നാക്‌സ്, വെള്ളം തുടങ്ങിയവ കൈവശം വയ്ക്കുന്നതിന് അനുമതി .
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭിക്കും.
പ്രമേഹബാധിതരാണെന്ന സർട്ടിഫിക്കറ്റിന്റെയോ മെഡിക്കൽ രേഖയുടെയോ അടിസ്ഥാനത്തിലാണ് അനുമതി നൽകുക.
ബന്ധപ്പെട്ട സ്ഥാപനമേധാവികൾ ഈ ആനുകൂല്യം ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് .