സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികൾക്കുള്ള അപേക്ഷകൾ വകുപ്പിന്റെ സുനീതി പോർട്ടൽ വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 1800 425 2147.