തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 17 കോടിയുടെ ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ബ്ലോക്ക്
തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 17 കോടി ചെലവിട്ടു നിർമ്മിച്ച ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ബ്ലോക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനംചെയ്തു. പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു.
എപിജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ബ്രിഡ്ജിംഗ് ദി ഡിജിറ്റൽ ഡിവൈഡ് പദ്ധതിയിൽ, പത്തു വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണവും മന്ത്രിമാർ ചേർന്ന് നിർവ്വഹിച്ചു.
ദേശീയതലത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ സി ഇ ടിയെ സി.ഇ.ടിയെ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് ഭൗതിക സാഹചര്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
2039ൽ ശതാബ്ദി ആഘോഷിക്കുന്നതിന് മുന്നോടിയായി, സിഇ ടിയുടെ മുഖച്ഛായ മാറ്റുന്ന വിവിധ പ്രവർത്തനങ്ങളിലാണ് സർക്കാർ.
അതിൽ പ്രധാനപ്പെട്ടതാണ് 18 ക്ലാസ്മുറികൾ, അധ്യാപകർക്ക് എട്ട് മുറികൾ, രണ്ട് പരീക്ഷണ ശാലകൾ, ഒരു വനിതാ വിശ്രമ കേന്ദ്രം എന്നിവയുൾപ്പെട്ട അക്കാദമിക് ബ്ലോക്ക്.
ജിയോ ടെക്‌നിക്കൽ എഞ്ചിനീയറിംഗ് മന്ദിരം, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിന് ഗവേഷണ മന്ദിരം, പുതിയ കാന്റീൻ മന്ദിരം എന്നിവയുടെ l നിർമ്മാണം പുരോഗമിച്ചു വരികയാണ്.