നഷ്ടപ്രതിഫല തുക നൽകി
ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫല തുകയുടെ അവാർഡ് വിതരണം നിർവ്വഹിച്ചു. പുരധിവാസ പാക്കേജ് വിതരണവും നിർവ്വഹിച്ചു.
ഠാണ-ചന്തക്കുന്ന് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കപ്പെടുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമുള്ള നഷ്ടപ്രതിഫല തുകയുടെ അവാർഡാണ് കൈമാറിയത്. ഗുണഭോക്താക്കൾക്ക് ട്രഷറിയിൽ നിന്ന് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്.
ഹാജരാക്കിയ രേഖകളുടെ പരിശോധന പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം തുക അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് നഷ്ടപരിഹാര തുകയുടെ അവാർഡ് വിതരണം നിർവ്വഹിച്ചത്. സുഗമമായി ഭൂമി ഏറ്റെടുക്കൽ നടപടികളും നഷ്ടപരിഹാര വിതരണവും പൂർത്തിയാകുന്നതോടെ ഠാണ-ചന്തക്കുന്ന് ജംഗ്ഷൻ വികസനം അതിവേഗം യാഥാർത്ഥ്യമാകും.