Empower 2023 - Assistive Technology Fair and Student Design Challenge at the National Institute of Speech and Hearing

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്-ൽ എംപവർ 2023 – അസിസ്റ്റീവ് ടെക്നോളജി ഫെയറും സ്റ്റുഡൻറ് ഡിസൈൻ ചലഞ്ചും

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്-ൽ എംപവർ 2023 – അസിസ്റ്റീവ് ടെക്നോളജി ഫെയറും സ്റ്റുഡൻറ് ഡിസൈൻ ചലഞ്ചും നടന്നു.സഹായസാങ്കേതിക വിദ്യകളുടെ ഉപയോഗം ഭിന്നശേഷിക്കാരുടെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ വളരെ ഗുണകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
അസിസ്റ്റീവ് ടെക്നോളജിയുടെ ഉപയോഗം രാജ്യവ്യാപകമായി ഫലപ്രദമായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, ഐ ഐ റ്റി എം റിസർച്ച് പാർക്ക് എന്നിവയുടെ സഹകരണത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എംപവർ 2023 സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്-ൻറെ (ഐ സി എം ആർ) ധനസഹായത്തോടെ നിഷ്- നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൻറെ ഭാഗമായി അസിസ്റ്റീവ് ടെക്നോളജി ഫെയറും സ്റ്റുഡൻറ് ഡിസൈൻ ചലഞ്ചും ഉണ്ടായിരിക്കും.
400-ൽ പരം പുനരധിവാസ പ്രൊഫഷണലുകൾ, മനശാസ്ത്രജ്ഞർ, മെഡിക്കൽ വിദഗ്ധർ, ഡിസൈൻ എഞ്ചിനീയർമാർ, സോഷ്യൽ വർക്കർമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ സംയോജിപ്പിച്ചു കൊണ്ടുള്ള സമ്മേളനമാണ് ഒരുക്കിയിരിക്കുന്നത്.

അത്യാധുനിക വിവര സാങ്കേതികത, സഹായ സാങ്കേതികവിദ്യയുടെ വിപുലീകരണത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് കോൺഫറൺസ് ചർച്ച ചെയ്യും. അതതു മേഖലകളിലെ വിദഗ്ധർ ആശയങ്ങളും അനുഭവങ്ങളും വിവരിച്ചു. വിവിധ സാങ്കേതിക,വ്യാവസായിക അക്കാദമിക് മേഖലകളിൽ നിന്നുമുള്ള വിശിഷ്ടവ്യക്തിത്വങ്ങൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. കോൺഫറൺസിനോടനുബന്ധിച്ച് ശില്പശാലയും, ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

നൂതന കണ്ടുപിടുത്തങ്ങളും, അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും, അവ ഭിന്നശേഷിക്കാരിലേയ്ക്ക് എത്തിക്കാനും ഇത്തരത്തിലുള്ള സമ്മേളനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.