ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രിയുടെ ഓഫിസിൽനിന്നുള്ള വാർത്താക്കുറിപ്പ്
കൊയിലാണ്ടി മണ്ഡലത്തിലെ പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനെ പോളിടെക്‌നിക് കോളേജാക്കി ഉയർത്തുന്നത് സംബന്ധിച്ച് പഠനറിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ കാനത്തിൽ ജമീല എംഎൽഎയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയർത്താൻ 2011-12 വർഷത്തിൽ സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിരുന്നു. നിർദ്ദേശം പരിഗണിക്കേണ്ടതില്ലെന്ന് അന്നത്തെ സർക്കാർ തീരുമാനിച്ചതാണ്.
എന്നാൽ, കൊയിലാണ്ടി മണ്ഡലത്തിലെ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത എംഎൽഎ ഉന്നയിച്ചിരിക്കുന്ന. സാഹചര്യത്തിൽ കോഴിക്കോട് ഗവ. പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പലിനെ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തി. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക്, സർക്കാരിന്റെ ധനസ്ഥിതികൂടി പരിഗണിച്ച് തുടർനടപടിയുണ്ടാകും – മന്ത്രി ആർ ബിന്ദു പറഞ്ഞു.
To make
Study report sought: