Public can comment

പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

2016ലെ ഭിന്നശേഷി അവകാശ നിയമം അനുവദിച്ചിട്ടുള്ള ജോലിയിലെ 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുവാനായി 26 സർക്കാർ വകുപ്പുകളിലെ 159 പ്രവേശന തസ്തികകളുടെ ഫങ്ഷണാലിറ്റി അസ്സസ്സ്മെന്റ് സാമൂഹിക നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) ചേർന്ന് പൂർത്തിയാക്കി. വിവിധ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ചുമതല വഹിക്കുന്നതിന് വേണ്ടിവരുന്ന ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ (Physical & Functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ കരട് ലിസ്റ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഉള്ള ഏതൊരു അഭിപ്രായവും swdkerala@gmail.com, rpnish@nish.ac.in എന്നീ ഇമെയിൽ വിലാസങ്ങളിലോ RPwD Project Cell, Directorate of Social Justice, Vikas Bhavan, 5th Floor, PMG, Thiruvananthapuram – 691033 എന്ന വിലാസത്തിൽ തപാൽ ആയോ ജനുവരി 20നു വൈകിട്ട് അഞ്ചു വരെ അറിയിക്കാം.