Public opinion

പൊതുജനാഭിപ്രായം അറിയിക്കാം

2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ ഭിന്നശേഷിക്കാർക്ക് അനുവദിച്ചിട്ടുള്ള ജോലിയിലെ സംവരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയുടെ ഫിസിക്കൽ ആൻഡ് ഫങ്ഷണൽ അസസ്മെന്റ്, തസ്തികയിലെ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ (Physical and Functional requirements) പരിശോധിച്ച് തയാറാക്കി പൊതുജനാഭിപ്രായം അറിയുന്നതിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള ഏതൊരഭിപ്രായവും rpnish@nish.ac.in, swdkerala@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലോ RPwD Project, Directorate of Social Justice, Vikas Bhavan, Thiruvananthapuram – 695 033 എന്ന വിലാസത്തിൽ തപാലായോ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചുവരെ അറിയിക്കാം.