ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം ബാങ്കിലെത്തിച്ചു
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചു. ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ് 5000 രൂപ വീതം ഈ തുക ബാങ്കുകളിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിനായി ലഭിച്ച അപേക്ഷകരിൽ നിന്നും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ 2023-2024 സാമ്പത്തിക വർഷത്തിൽ 202 പേരെ ധനസഹായത്തിന് തിരഞ്ഞെടുന്നത്.
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതിയാണ് പുനസ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500- രൂപ നല്കിയിരുന്നത്, 5000 രൂപ ഒറ്റ ഗഡുവായാണ് ഇപ്പോൾ നല്കിവരുന്നത്. അർഹതപ്പെട്ട മുഴുവൻ പേർക്കും ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടെ ലിസ്റ്റ് സഹിതം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2347768/9497281896 നമ്പറുകളിൽ ബന്ധപ്പെടാം