ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക് സ്വയം തൊഴിൽ സാമ്പത്തിക സഹായം
കുടുംബങ്ങളിൽ 50 ശതമാനമോ അതിൽ കൂടുതലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷുന്ന ബി.പി.എൽ. കുടുംബങ്ങളിലെ മാതാവ്/പിതാവ്/അടുത്ത ബന്ധുവിന് സ്വയം തൊഴിൽ കണ്ടെത്താൻ സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നിൽ കൂടുതൽ ഭിന്നശേഷിക്കാരുള്ള കുടുംബമാണെങ്കിൽ ഭിന്നശേഷി ശതമാനം 40 ആണെങ്കിലും പരിഗണിക്കും.
ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കാരണം ജോലിയ്ക്ക് പോകാൻ സാധിക്കാത്തതും മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്തതുമായ സാഹചര്യത്തിൽ ഭർത്താവ് നിലവിലുണ്ടെങ്കിലും ഭാര്യയ്ക്ക് അപേക്ഷിക്കാം. ഭിന്നശേഷിത്വം മൂലം പുറത്തുപോയി തൊഴിൽ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. അടിയന്തിര സാഹചര്യത്തിലല്ലാതെ 80 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരുടെ ചികിത്സ ആവശ്യങ്ങൾക്കും അപേക്ഷ നൽകാം. സുനീതി പോർട്ടൽ www.suneethi.sjd.kerala മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ. 0471 2306040