ഭിന്നശേഷിക്കാർക്ക് മാതൃകാ അസിസ്റ്റീവ് വില്ലേജുകള്‍
ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന നാല് മാതൃകാ അസിസ്റ്റീവ് വില്ലേജുകള്‍ ആരംഭിക്കുന്നു.
ഓട്ടിസം ഉള്‍പ്പെടെയുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ കാലശേഷം കുട്ടികളുടെ പരിപാലനം വലിയ വെല്ലുവിളിയാണ്. മുഴുവന്‍ സമയവും ഇവരെ പരിപാലിക്കേണ്ടതിനാല്‍ രക്ഷിതാക്കളില്‍ പലര്‍ക്കും തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇവ കണക്കിലെടുത്താണ് പരസ്പരം സഹായമാകുന്ന രീതിയില്‍ ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന അസിസ്റ്റീവ് വില്ലേജുകള്‍ ആരംഭിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളുികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയോടും കൂടിയ വില്ലേജ് കോംപ്ലക്സ് ആയിരിക്കും ഇവ ഓരോന്നും. അവിടെ കുട്ടികള്‍ക്കാവശ്യമായ വൈദ്യസഹായം, ബഡ്സ് സ്കൂള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാകും.