Another hand of the government for the differently abled friendly Kerala

സ്വന്തം സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ വഴി 15000 രൂപവരെ സബ്സിഡി നൽകുകയാണ്. മാനദണ്ഡങ്ങളോടെയാണ് സബ്സിഡി അനുവദിക്കുക.
എട്ടു വർഷത്തിനുള്ളിൽ സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറോ സബ്സിഡിയോ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
സബ്സിഡിക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ മുപ്പതാണ്, വൈകിട്ട് അഞ്ചുമണി വരെ.
www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം കിട്ടും. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896