ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരിനെയും, മികച്ച ജില്ലാഭരണകൂടമായി കോഴിക്കോടിനേയും (ഒരു ലക്ഷം രൂപ വീതം സമ്മാനം) മികച്ച കോർപറേഷനായി തിരുവനന്തപുരത്തെയും (50,000 രൂപ) തെരഞ്ഞെടുത്തു. ക്യാഷ് അവാർഡിന് പുറമെ സർട്ടിഫിക്കറ്റും മെമെന്റോയും അടങ്ങുന്ന പുരസ്ക്കാരങ്ങൾ ഡിസംബർ മൂന്നിന് നടക്കുന്ന ഭിന്നശേഷി ദിനാചരണച്ചടങ്ങിൽ സമ്മാനിക്കും.

മറ്റു പുരസ്കാരജേതാക്കൾ ഇവരാണ്:

മികച്ച ബ്ലോക്ക് പഞ്ചായത്ത് (50,000 രൂപ): നിലമ്പൂർ

മികച്ച ഗ്രാമ പഞ്ചായത്ത് (50,000 രൂപ): അരിമ്പൂർ (തൃശ്ശൂർ)

മികച്ച നൂതനാശയം രൂപകൽപ്പന ചെയ്ത സ്ഥാപനം (25,000 രൂപ): നിപ്മർ, തൃശ്ശൂർ

ഭിന്നശേഷിക്കാർക്ക് മികച്ച പ്രാപ്യത നൽകുന്ന സ്ഥാപനം (25,000 രൂപ): കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡ്, മലപ്പുറം

എൻജിഒയ്ക്ക് കീഴിലെ മികച്ച ഭിന്നശേഷി പുനരധിവാസ കേന്ദ്രം (50,000 രൂപ): ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ, കോട്ടയം

ദേശീയ അന്തർദേശീയ മികവ് നേടിയവർക്കുള്ള പുരസ്ക്കാരം (25,000 രൂപ): പ്രശാന്ത് ചന്ദ്രൻ, തിരുവനന്തപുരം

മികച്ച ഭിന്നശേഷി കായികതാരം (25,000 രൂപ): പൊന്നു പി.വി (വയനാട്), വിഷ്ണു പി.വി (തൃശ്ശൂർ), അർഷക് ഷാജി(തിരുവനന്തപുരം)

മികച്ച സർഗാത്മകകഴിവുള്ള ഭിന്നശേഷി കുട്ടി (25,000 രൂപ): അനന്യ ബിജേഷ് (തിരുവനന്തപുരം), നയൻ എസ് (കൊല്ലം), കെ.എസ്.അസ്‌ന ഷെറിൻ (തൃശ്ശൂർ )

സംസ്ഥാനത്തെ മാതൃകാ ഭിന്നശേഷിവ്യക്തി (25,000 രൂപ ): ധന്യ.പി (കോഴിക്കോട്), ജിമി ജോൺ (വയനാട്)

ഭിന്നശേഷി മേഖലയിലെ മികച്ച എൻ.ജി.ഒ സ്ഥാപനം (20,000 രൂപ): നവജീവന, പെർള ( കാസർഗോഡ്), ആശാനിലയം സ്പെഷ്യൽ സ്കൂൾ, വാഴൂർ (കോട്ടയം ), എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് (മലപ്പുറം)

ഭിന്നശേഷി മേഖലയിലെ മികച്ച സ്വകാര്യ തൊഴിൽദായകർ (20,000 രൂപ ): റോസ്‌മിൻ മാത്യു (IAN ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച്, തൃശ്ശൂർ)

സർക്കാർ /പൊതുമേഖലാ സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാർ (25,000 രൂപ ): വിജിമോൾ വി.എസ് (തിരുവനന്തപുരം), ഉഷ എസ്. ( തിരുവനന്തപുരം), സീന എ സി (തൃശ്ശൂർ), ഡോ.ബാബുരാജ് പി.ടി (കോട്ടയം), ഷിജു എൻ.വി (വയനാട്)

സ്വകാര്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർ (25,000 രൂപ ): നീതു.കെ.വി (കണ്ണൂർ ), തോമസ് എ.ടി (ഇടുക്കി)

പ്രത്യേക പരാമർശം: കൃഷ്ണകുമാർ (കൊല്ലം).

award winners