Special funding for waste management innovation

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം “സുമാനസം 23” ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ആരംഭിച്ചു. നാഷണൽ സർവ്വീസ് സ്കീം വോളന്റിയർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും മാലിന്യ സംസ്ക്കരണത്തിന് സഹായകമായ നൂതനമായ ആശയങ്ങളോ പദ്ധതികളോ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും വ്യക്തമാക്കി.

അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുന്ന നിരവധി പദ്ധതികൾ എൻ.എസ്.എസ്. ആവിഷ്ക്കരിച്ചിട്ടുണ്ട്. യുവജനങ്ങളുടെ പ്രജ്ഞയെ മയക്കുന്ന ലഹരിക്കെതിരെ ആസാദ് സേന രൂപീകരിച്ചതും ദരിദ്രവിഭാഗത്തിൽപ്പെട്ടവർക്ക് ആയിരത്തിൽപ്പരം വീടുകൾ പണിപൂർത്തീകരിച്ചതും മികച്ച നേട്ടങ്ങളാണ്.

വയോജനപരിപാലനവും ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡറുകൾ ഉൾപ്പടെയുള്ള ജനസമൂഹങ്ങളെ ചേർത്തുപിടിക്കുന്നതിലും എൻ.എസ്.എസിൻറെ പ്രവർത്തനം ശ്ലാഘനീയമാണ്. മത്സരാധിഷ്ഠിതമായ പുതിയകാലത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സാമൂഹിക ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ യുവാക്കളെ പരിശീപ്പിക്കണം.