മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്തു
മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റുന്നതിന് നവകേരള സദസ്സ് മുമ്പാകെയും, 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായും മുകുന്ദപുരം താലൂക്കിൽ നിന്നും അപേക്ഷ സമർപ്പിച്ചവരിൽ ഏറ്റവും അർഹരായവർക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു.
പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്കാണ് മുൻഗണന കാർഡുകൾ നൽകുന്നത്. മുകുന്ദപുരം താലൂക്കിൽ റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്ന പ്രക്രിയയുടെ ഒന്നാം ഘട്ടത്തിൽ 100 കുടുംബങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 28 കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് നൽകുന്നത്. ബാക്കി കുടുംബങ്ങൾക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കത്ത് കൈമാറി. അവർക്ക് ഉടനെ റേഷൻ കാർഡ് വിതരണം ചെയ്യും.