Effective employment opportunities will be provided to the youth

യുവജനങ്ങൾക്ക്‌ കാര്യക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കും

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഐബിഎം (IBM) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിച്ച ആസ്പയർ (ASPIRE) 2024 – മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, എറണാകുളം മുട്ടത്തെ SCMS സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ ഉദ്‌ഘാടനം ചെയ്തു.

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ്, അഥവാ സ്‌കിൽ ഗ്യാപ് നികത്തി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന വിഷയത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ യുവജനങ്ങൾക്ക് തൊഴിലവസരം ഒരുക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.
എറണാകുളം,തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ഡ്രൈവിൽ 50ഓളം കമ്പനികളിലായി 1600 ഇലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു. ചടങ്ങിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ അസാപ് കേരളയും ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഇന്റേൺഷിപ്-പ്ലെയ്സ്മെന്റ് ധാരണാപത്രം കൈമാറി.

Met with the Argentina Football Association
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി