റൂസാ പദ്ധതിയിൽ 78 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൾട്ടിപർപ്പസ് ഹാൾ
തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ റൂസാ പദ്ധതിയിൽ 78 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൾട്ടിപർപ്പസ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
റൂസ പ്രൊജക്ടിന്റെ ഭാഗമായി സെൻ്റ് തോമസ് കോളേജിന് രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിൽ ലഭിച്ച ഒരു കോടി രൂപ തുകയിൽ 78 ലക്ഷം രൂപ ഉപയോഗിച്ച് മൾട്ടിപർപ്പസ് ഹാളിൻ്റെ നിർമാണവും 22 ലക്ഷം രൂപ ഹോസ്‌റ്റൽ നവീകരണത്തിനും വിനിയോഗിച്ചു.
കോളേജിലെ കുട്ടികളുടെ കലാ-കായിക പരിപാടികൾക്കും വിവിധ ക്ലബുകളുടെയും പ്ലെയ്സ്മെന്റ് ആക്ടിവിറ്റികൾക്കും എക്സ്‌പീരിയൻഷ്യൽ ലേണിംഗ് ആക്ടിവിറ്റീസ്, സ്കിൽ ട്രെയിനംഗ് ആക്ടിവിറ്റീസ് എന്നിവയ്ക്കായി 800 സ്‌ക്വയർ മീറ്ററിൽ മികച്ച സൗകര്യങ്ങളോടെ പണികഴിച്ചിരിക്കുന്ന ഈ മൾട്ടിപർപ്പസ് ഹാൾ സെന്റ് തോമസ് കോളേജിൻ്റെ സെൻ്റിനറി കാമ്പസിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സാഹചര്യങ്ങൾ കേരളത്തിൽ സൃഷ്ടിച്ചു കൊടുക്കണം എന്ന ദൃഢ പ്രതിജ്ഞയിലാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്.