Inaugurated 17 completed construction works at various colleges.

വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണ പ്രവൃത്തികൾ നാടിന് സമര്‍പ്പിച്ചു

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണപ്രവൃത്തികൾ അക്കാദമിക് സമൂഹത്തിന് സമർപ്പിച്ചു. റൂസ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രവൃത്തികളും കല്യാശ്ശേരി മോഡൽ പോളിടെക്‌നിക് കോളേജിൽ പൂർത്തിയായ ലേഡീസ്ഹോസ്റ്റലുമാണ്  നാടിന് സമര്‍പ്പിച്ചത്. 

ക്ലാസ്സ് മുറികൾ ഉൾപ്പെട്ട അക്കാദമിക് ബ്ലോക്കുകൾ, സ്റ്റാഫ് മുറികൾ, ശുചിമുറികൾ, വനിതകൾക്കുള്ള വിശ്രമ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ ലാബ്, ആർട്സ് ബ്ലോക്ക്, നവീകരിച്ച ഓഡിറ്റോറിയം, ന്യൂട്രിഷൻ ലാബ്, ടെക്സ്ടൈൽ ലാബ്, ബയോകെമിസ്ട്രി ലാബ്, റിസർച്ച് ഹോസ്റ്റൽ, മെൻസ് ഹോസ്റ്റൽ, ഹാളുകൾ തുടങ്ങിയവയാണ് നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുത്തത്.

നൂറുദിന പരിപാടിയുടെ ഭാഗമായി പൂർത്തിയായ 13 നിർമ്മാണങ്ങൾ നേരത്തെ ഉദ്‌ഘാടനം ചെയ്തിരുന്നു.

നാടിന് സമർപ്പിച്ച പദ്ധതികൾ ഇവയാണ്:

1 . ചവറ ബേബി ജോൺ സ്മാരക കോളേജിൽ 90 ലക്ഷം രൂപ ചെലവിൽ മൂന്ന് ക്ലാസ്മുറികൾ ഉൾപ്പെട്ട അക്കാദമിക് ബ്ലോക്ക്

2 . കോട്ടയം സെന്റ് ബർക്ക്മാൻസ് കോളേജിൽ 1,04,42,679 രൂപ ചെലവിൽ അഞ്ച് ക്ലാസ് മുറികൾ, ഒരു സ്റ്റാഫ് മുറി, രണ്ടു ടോയ്‌ലറ്റുകൾ, സ്ത്രീകൾക്കുള്ള ഒരു വിശ്രമ മുറി

3 . മുരിക്കാശേരി പാവനാത്മ കോളേജിൽ ഒരു കോടി രൂപ ചെലവിട്ട് അക്കാദമിക് ബ്ലോക്ക്

4 . രാജകുമാരി എൻ എസ് എസ് കോളേജിൽ ഒരു കോടി രൂപ ചെലവിട്ട് ക്ലാസ് മുറികൾ

5. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ എൺപത്തഞ്ച് ലക്ഷം രൂപ ചെലവിൽ കമ്പ്യൂട്ടർ ലാബ്

6. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ 99,96,000 രൂപയുടെ പദ്ധതികൾ

7. എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ 15,49,000 രൂപ ചെലവിട്ടു ടോയ്‌ലറ്റ് ബ്ലോക്കും, 69,10,000 രൂപ ചെലവിൽ ഭൂഗർഭ ജലസംഭരണിയും, 57,10,000 രൂപ ചെലവിട്ട് നവീകരിച്ച ഓഡിറ്റോറിയവും.

8. എറണാകുളം മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ ഒരു കോടി രൂപ ചെലവിൽ ലബോറട്ടറി പ്രവർത്തനങ്ങൾ

9. പാലക്കാട് മേഴ്‌സി കോളേജിൽ ഒരു കോടി രൂപ ചെലവിൽ പിജി ആൻഡ് റിസർച്ച് ഹോസ്റ്റൽ

10. ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ 85,20,000 രൂപ ചെലവിൽ ആറ് ക്ലാസ് മുറികൾ

11. മലപ്പുറം യൂണിറ്റി വിമൻസ് കോളേജിൽ ഒരു കോടി രൂപ ചെലവിട്ട് അക്കാദമിക് ബ്ലോക്ക്

12. മലപ്പുറം എംഇഎസ് കെവീയെം കോളേജിൽ 69,70,000 രൂപ ചെലവിൽ മെൻസ് ഹോസ്റ്റൽ

13. മലപ്പുറം തിരൂരങ്ങാടി പിഎസ് എം ഒ കോളേജിൽ 47,85,000 രൂപ ചെലവിൽ സുവർണ്ണ ജൂബിലി ബ്ലോക്കിന്റെ ആദ്യ നില

14. വയനാട് പഴശ്ശി രാജ കോളേജിൽ ഒരു കോടി രൂപ ചെലവിൽ ക്ലാസ് മുറികൾ

15. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 97,20,000 രൂപ ചെലവിൽ ലൈബ്രറി ബ്ലോക്കും വിവിധോദ്ദേശ്യ ഹാളും

16. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ 74,00,000 രൂപ ചെലവിൽ ജൂബിലി ബ്ലോക്ക്.