Agreement reached with Sree Narayana Guru Open University and IHRD to share study centers

ശ്രീനാരായണാഗുരു ഓപ്പൺ സർവ്വകലാശാലയും ഐ.എച്ച്.ആർ.ഡിയുമായി പഠനകേന്ദ്രങ്ങൾ പങ്കിടുന്നതിന് ധാരണയായി

ശ്രീനാരായണാഗുരു ഓപ്പൺ സർവ്വകലാശാലയും ഐ.എച്ച്.ആർ.ഡിയുമായി പഠനകേന്ദ്രങ്ങൾ പങ്കിടുന്നതിന് ധാരണയായി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ
ശ്രീനാരായണാഗുരു ഓപ്പൺ സർവ്വകലാശാല രജിസ്ട്രാർ ഡോ. സുനിത എ പിയും, ഐ.എച്ച്.ആർ.ഡി ഡയറക്ടർ വി എ അരുൺ കുമാറുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള, സംസ്ഥാനത്ത് ഉടനീളമുള്ള സ്ഥാപനങ്ങളിൽ
ധാരണയിൽ ഉൾപ്പെട്ടവ സർവ്വകലാശാലയുടെ പഠനകേന്ദ്രങ്ങളായി ഇനി മുതൽ പ്രവർത്തിക്കും.

ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ.) ജഗതിരാജ് വി പി, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി പി പ്രശാന്ത്, ഡോ. സി ഉദയകല, ഡോ. അജയകുമാർ പി പി, ഡോ. ബാലകൃഷ്ണൻ എ, ഹെഡ് ഓഫ് സ്കൂൾ ഡോ സി. ഗോപകുമാർ, വിനീത് എന്നിവരും, ഐ.എച്ച്.ആർ.ഡി പ്രതിനിധികളായി സജിത് എസ്, പ്രൊജക്റ്റ്‌ കോർഡിനേറ്റർ എന്നിവരും പങ്കെടുത്തു.