The first phase of Science City will open before the mid-summer break

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് മധ്യവേനലവധിക്ക് മുൻപായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. നിർമ്മാണം പൂർത്തീകരിച്ച സയൻസ് സെന്ററും ഇന്നൊവേഷൻ ഹബ്ബും വിദ്യാർത്ഥികൾക്കായി സജ്ജമാക്കും.

മുപ്പത് ഏക്കർ ഭൂമിയിലാണ് കുറുവിലങ്ങാട് കോഴയിൽ സയൻസ് സിറ്റി നിർമ്മിക്കുന്നത്. ശാസ്ത്ര ഗ്യാലറികളും ശാസ്ത്ര പാർക്കും ഉൾക്കൊള്ളുന്ന സയൻസ് സെന്റർ, ജ്യോതി ശാസ്ത്ര മേഖലയിലേക്ക് വെളിച്ചം വീശുന്ന പ്ലാനറ്റേറിയം, വാനനിരീക്ഷണ സംവിധാനം, മോഷൻ സിമുലേറ്ററുകൾ, സംഗീത ജലധാരയും ലേസർ പ്രദർശനവും മുതലായവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്. ഗ്യാലറികളുടെയും ശാസ്ത്ര ഉപകരണങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചു.