Girls have achieved in the field of technical education

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ വെട്ടിപ്പിടിച്ചു പെൺകുട്ടികൾ

ടെക്‌നോളജിയുടെ ചരിത്രാരംഭം മുതൽ തന്നെ സ്ത്രീകളെ അകറ്റി നിർത്തിയിരുന്നതായും എന്നാൽ പുതിയ കാലത്ത് സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സ്വന്തം ധിഷണ കൊണ്ടും കഠിനാധ്വാനം കൊണ്ടും പെൺകുട്ടികൾ നേട്ടങ്ങളുടെ വിജയഗാഥ രചിക്കുകയാണ്. തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ്ങ് കോളജിലെ (എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ) നാല് അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിച്ചതിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു.

എൽ.ബി.എസ് വനിതാ എൻജിനീയറിങ്ങ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമായി മാറി. കോഴ്‌സുകൾക്ക് ദേശീയതല അക്രഡിറ്റേഷൻ ലഭിച്ചതിനു പുറമേ കോളജിലെ നാല് ഫാക്കൽറ്റിമാർ പേറ്റന്റും കരസ്ഥമാക്കി. ഇതിൽ മൂന്നുപേരും സ്ത്രീകളാണെന്ന് അങ്ങേയറ്റം അഭിമാനം പകരുന്നതാണ്. കൂടാതെ, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായും പ്ലേസ്മെന്റ് ഡ്രൈവിലും വിദ്യാർഥിനികൾ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഈ വിധത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് വനിതാ എൻജിനീയറിങ്ങ് കോളജ് നടത്തുന്നത്.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം മികച്ച രീതിയിലാണ് മുന്നേറുന്നത്. മികച്ച പ്രാഥമിക വിദ്യാഭ്യാസം എന്ന അടിത്തറയുടെ തുടർച്ചയാണ് ഇത്. ലിംഗസമത്വം, സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം പുരോഗതി കൈവരിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബി.ടെക് കോസുകൾക്കാണ് എൻ.ബി.എ അംഗീകാരം ലഭിച്ചത്.