Nutrition scheme started for special school children

സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് പോഷകാഹാര പദ്ധതി തുടങ്ങി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായിപോഷകാഹാര പദ്ധതി തുടങ്ങി. പോഷകാഹാര പദ്ധതി സംസ്ഥാനത്ത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിക്കായി ആരംഭിച്ച പ്രത്യേക ന്യൂട്രീഷ്യസ് കിച്ചണിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് പോഷകാഹാര പദ്ധതി ആരംഭിച്ചത്. ഒരു കോടി ചെലവഴിച്ച് പരിശീലനാർത്ഥികൾക്കുള്ള താമസസൗകര്യവും തയ്യാറാക്കി.