സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങൾ ലഘൂകരിച്ചു
സാമൂഹ്യനീതി വകുപ്പ് വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ തീവ്രഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്കുള്ള സ്വാശ്രയ പദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു. ഭിന്നശേഷിക്കാരുടെ സംരക്ഷകർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 35,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. പുതിയ മാനദണ്ഡപ്രകാരം 50 ശതമാനം ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്ക് അപേക്ഷിക്കാം. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലും തൊഴിൽ ചെയ്യാൻ കഴിയാത്ത ശാരീരിക-മാനസിക ആരോഗ്യപ്രശ്‌നം നിലനിൽക്കുന്ന സാഹചര്യമുള്ളവരും പദ്ധതി പരിധിയിൽ വരും. ഭിന്നശേഷിയുള്ള വ്യക്തിയെ സംരക്ഷിക്കുന്ന പുരുഷ രക്ഷിതാവിനും ഇനിമുതൽ സഹായത്തിനായി അപേക്ഷിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതും വീടിന് പുറത്ത് പോയി തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്ത ഭിന്നശേഷികാർക്കും സ്വശ്രയ പദ്ധതി പ്രകാരം സ്വയംതൊഴിൽ സഹായത്തിനായി ഇനി അപേക്ഷിക്കാം. അർഹരായ വ്യക്തികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്വയം തൊഴിൽ സംരംഭം സംബന്ധിച്ച വ്യക്തമായ പ്രൊപ്പോസൽ സാമ്പത്തിക വിശകലനം സഹിതം അപേക്ഷ സുനീതി പോർട്ടൽ മുഖേനെ ഓൺലൈനായി ജില്ല സാമൂഹ്യനീതി ഓഫീസർക്ക് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04772253870