The University has been directed to reconsider the increase in examination fees

സർവകലാശാല പരീക്ഷാ ഫീസ് വർദ്ധനവ് സംബന്ധിച്ച് പുന:പരിശോധിക്കുവാൻ നിർദ്ദേശം നൽകി

സർവകലാശാലകളിൽ പരീക്ഷാഫീസ് വർദ്ധനവ് പുനപരിശോധിക്കുന്ന വിഷയം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.സർവ്വകലാശാല വൈസ് ചാൻസലർമാർ,രജിസ്ട്രാർമാർ,പരീക്ഷ കൺട്രോളർമാർ ,സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സർവകലാശാലകളിൽ പരീക്ഷാ ഫീസ് വർദ്ധനവ് സംബന്ധിച്ച് അതാത് യൂണിവേഴ്സിറ്റി തലത്തിൽ യോഗം ചേർന്ന് നിർദേശങ്ങൾ തയ്യാറാക്കി രജിസ്റ്റർമാരുടെ സമിതിയിൽ അവതരിപ്പിച്ച് ഏകോപിത അഭിപ്രായം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുള്ളതായി ഡോ ആർ.ബിന്ദു അറിയിച്ചു .ഏകോപിത തീരുമാനം ലഭിച്ച ശേഷം വിദ്യാർത്ഥി സംഘടനകളെ കൂടി വിളിച്ച് കൂടിയാലോചിച്ചു യൂണിവേഴ്‌സിറ്റി പരീക്ഷ ഫീസ് വർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കും.