1.16 കോടി ചിലവിൽ നവീകരിക്കുന്ന ആളൂർ പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.
ആളൂർ ഗ്രാമപഞ്ചായത്തിലെ സെന്റ് ആന്റണീസ് റോഡ് 28 ലക്ഷം, റെയിൽവേഗേറ്റ് – പെരടിപ്പാടം റോഡ് 15 ലക്ഷം, വടക്കേക്കുന്ന് റോഡ് 20 ലക്ഷം, കണ്ണിക്കര – അത്ഭുതകുളങ്ങര അമ്പലം റോഡ് 31 ലക്ഷം, കണ്ണിക്കര കപ്പേള – എരണപ്പാടം റോഡ് 22 ലക്ഷം എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് നിർവ്വഹിച്ചത്.