ഗവേഷണരംഗത്തെ കേരളീയരായ പ്രഗൽഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2021 ലെ കൈരളി റിസർച്ച് പുരസ്‌ക്കാരങ്ങൾ ജൂൺ 8 വ്യാഴാഴ്ച വിതരണം ചെയ്യും.

രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.

കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, പ്രമുഖ ശാസ്ത്രജ്ഞരുടെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കൈരളി ഗവേഷക പുരസ്ക്കാരം, റിസർച്ച് ഫാക്കൽറ്റിക്ക് നൽകുന്ന കൈരളി ഗവേഷണ പുരസ്ക്കാരം എന്നീ അവാർഡുകളാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാന ഉന്നതവിഭ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ഉന്നതവൈജ്ഞാനിക രംഗത്തെ പ്രഗൽഭർക്ക് ഒരു സംസ്ഥാനം ഇത്രയും പ്രാധാന്യമുള്ള അവാർഡുകൾ ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്.

പുരസ്‌ക്കാര ജേതാക്കൾ
————————————-
1. കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് –
…………………..
വിവിധ ശാസ്ത്രശാഖകൾ, സാമൂഹ്യശാസ്ത്രശാഖകൾ, ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്, ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞർക്കുള്ള പുരസ്ക്കാരം.

a) പ്രൊഫ. സലിം യൂസഫ്
(പ്രൊഫസർ ഓഫ് മെഡിസിൻസ്, മാക് മാസ്റ്റർ യൂണിവേഴ്സിറ്റി, കാനഡ (സയൻസ്) .
അവാർഡ്- 5 ലക്ഷം രൂപയും പ്രശസ്തിപത്രവും

2. കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്
…………………..
വിവിധ ശാസ്ത്രശാഖകൾ, സാമൂഹ്യശാസ്ത്രശാഖകൾ, ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്, ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളത്തിലെ സ്ഥാപനങ്ങളിലുള്ള പ്രമുഖ ശാസ്ത്രജ്ഞർക്കുള്ള പുരസ്ക്കാരം .

a) ഡോ. എം. ലീലാവതി
കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് പ്രൈസ് ഫോർ റിസർച്ചേഴ്സ്
(ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്)

b) ഡോ. എ. അജയ്ഘോഷ്
കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് പ്രൈസ് ഫോർ റിസർച്ചേഴ്സ്
(സയൻസ്)

c ) പ്രൊഫ. എം.എ.ഉമ്മൻ
കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് പ്രൈസ് ഫോർ റിസർച്ചേഴ്സ്
(സോഷ്യൽ സയൻസ്)

അവാർഡ് – രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവും

3. കൈരളി ഗവേഷക പുരസ്ക്കാരം
……………………….
ഇൻറർ ഡിസിപ്ലിനറി മേഖലകളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനുള്ള പുരസ്ക്കാരം

a )ഡോ. സിജിലാ റോസിലി.സി.വി
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല
(കെമിക്കൽ സയൻസ്)

b) ഡോ. മയൂരി.പി.വി
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി, തിരുവനന്തപുരം (ബയോളജിക്കൽ സയൻസ്),

c) ഡോ. സ്വപ്ന.എം.എസ്
കേരള സർവ്വകലാശാല
(ഫിസിക്കൽ സയൻസ്)

d) ഡോ. മഞ്ജു.കെ
കാലിക്കറ്റ് സർവ്വകലാശാല
(ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്)

അവാർഡ് – ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും. കൂടാതെ രണ്ട് വർഷത്തേയ്ക്ക് റിസർച്ച് ഗ്രാൻറായി 4 ലക്ഷം രൂപയും ട്രാവൽ ഗ്രാൻറായി 75,000/- രൂപയും.

4. കൈരളി ഗവേഷണ പുരസ്ക്കാരം
…………………………….
ഗവേഷകരായ അദ്ധ്യാപകർക്കുള്ള കൈരളി ഗവേഷണ പുരസ്ക്കാരം-

a) ഡോ. റീനാമോൾ.ജി- മാർത്തോമ കോളേജ്, തിരുവല്ല (കെമിക്കൽ സയൻസ്)

b) ഡോ. രാധാകൃഷ്ണൻ.ഇ.കെ- മഹാത്മഗാന്ധി സർവ്വകലാശാല(ബയോളജിക്കൽ സയൻസ്)

c)ഡോ. അലക്സ് പി. ജെയിംസ് – കേരള യൂണിവേഴ്സിറ്റി ഡിജിറ്റൽ സയൻസ് (ഫിസിക്കൽ സയൻസ്)

d) ഡോ. അൻവർ സാദത്ത്- സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള (സോഷ്യൽ സയൻസ്)

e) ഡോ. ഷംഷാദ് ഹുസൈൻ കെ.റ്റി- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്)

അവാർഡ്- ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും. കൂടാതെ 2 വർഷത്തേയ്ക്ക് 24 ലക്ഷം രൂപവരെ റിസർച്ച് ഗ്രാന്റ്

അവാർഡ് സെലക്ഷൻ കമ്മറ്റി അംഗങ്ങൾ
————————————-
ഡോ. പി.ബലറാം (ചെയർമാൻ, സെലക്ഷൻ കമ്മിറ്റി) ഫോർമർ ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ബംഗ്ലളൂരു

ഡോ. പ്രഭാത് പട്നായിക്, പ്രൊഫസർ, സെൻറർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആൻറ് പ്ലാനിംഗ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് (ജെ.എൻ.യു) മുൻ വൈസ് ചെയർമാൻ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്, കേരള

ഡോ. ഇ.ഡി. ജെമ്മീസ്, പ്രൊഫസർ ഓഫ് തിയോററ്റിക്കൽ കെമിസ്ട്രി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ബംഗ്ലളൂരു ആൻറ് ഫൗണ്ടർ ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻറ് റിസർച്ച്, തിരുവനന്തപുരം.

പ്രൊഫ. സച്ചിദാനന്ദൻ, പൊയറ്റ് ആൻറ് ക്രിട്ടിക്, മെമ്പർ ഓഫ് അഡ്വൈസറി കൗൺസിൽ ഓഫ് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ.