സാക്ഷരതാ യജ്ഞത്തിന്റെ ആവേശോജ്ജ്വല കാലത്ത്, ആ പ്രവർത്തനങ്ങൾക്കാകെ ഊർജ്ജം പകർന്ന സവിശേഷ സാന്നിദ്ധ്യമായി കേരളം റാബിയയെ തിരിച്ചറിഞ്ഞു. ഭിന്നശേഷി ത്വത്തെ പരിമിതിയായി കാണാതെ ആത്മവിശ്വാസത്തിന്റെ തളരാത്ത ചിറകേറി പറന്ന് പറന്ന്, റാബിയ എന്ന പ്രകാശം പരത്തുന്ന പെൺകുട്ടി ദേശീയാംഗീകാരത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു.
പ്രിയപ്പെട്ട റാബിയാ, ആയിരങ്ങളുടെ അക്ഷര വഴികളിൽ പ്രചോദനത്തിന്റെ വെളിച്ചം വിതറുന്ന പ്രകാശഗോപുരമായവളേ, പുരസ്ക്കാര നിറവിന്റെ ഈ ധന്യ മുഹൂർത്തത്തിൽ ആശംസകൾ…. ഇനിയുമിനിയും ഏറെ മുന്നോട്ട്…..!!!