വയോമിത്രം പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ പ്രത്യേക സോഫ്റ്റ്വെയർ
————————-
മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പദ്ധതി പ്രവർത്തനം പ്രത്യേക സോഫ്റ്റ്വെയർ വഴി കമ്പ്യൂട്ടർവൽക്കരിച്ചു.
വയോജന പരിപാലനത്തിലെ സമർത്ഥമായ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വയോജന പരിപാലന വികസനത്തിൽ ഇതൊരു പുതിയ കാൽവയ്പ്പായിരിക്കും.പദ്ധതികൾ കൂടുതൽ മികവോടെ പ്രാവർത്തികമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
പദ്ധതിയുടെ വിപുലീകരണത്തിനും നവീകരണത്തിനും പ്രത്യേക ഇടപെടലുകൾ നടത്തുന്നതിനായാണ് പ്രത്യേക സോഫ്റ്റ്വെയർ തയ്യാറാക്കിയത്. വയോമിത്രം യൂണിറ്റുകളിൽ നടക്കുന്ന സേവനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനും, കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനും സോഫ്റ്റ്വെയർ വഴി സാധിക്കും.